വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകസുന്ദരിയായി ലോകത്തിന്‍റെ മനം കവര്‍ന്ന കാലം മുതല്‍ തന്നെ ഐശ്വര്യാ റായുടെ കൂടെ നിഴല്‍ പോലെയുള്ള ആളാണ് അമ്മ വൃന്ദാ റായ്. സിനിമാ ലൊക്കേഷനുകളിലും കാന്‍ ചലച്ചിത്ര മേലയിലേക്കുള്ള യാത്ര ഉള്‍പ്പടെ ഐശ്വര്യയുടെ പല യാത്രകളിലും സഹചാരിയുമാണ് അവര്‍. ഐശ്വര്യ-അഭിഷേക് വിവാഹത്തിന് ശേഷം അവര്‍ കാന്‍സര്‍ രോഗബാധിതനായിരുന്ന ഭര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ മുഴുകി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷമാണ് വീണ്ടും അവര്‍ ഐശ്വര്യയോടൊപ്പം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
തന്‍റെ വിജയത്തിന്‍റെ ഏറ്റവും വലിയ പിന്തുണയായ അമ്മയുടെ പിറന്നാള്‍ ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പം മുംബൈയിലെ ഒരു ഹോട്ടലില്‍ ആഘോഷിച്ചു. മൂവരും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
[jwplayer OlMWw7gu]
2012 നടന്ന ലോറിയല്‍ ഫെമിന അവാര്‍ഡ്സില്‍ താന്‍ പങ്കെടുത്ത വേദിയിലേക്ക് അമ്മയെ ക്ഷണിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
“അമ്മയാവുന്നതാണ് ജീവിതത്തിലെ ഏറ്റവും അര്‍ത്ഥവത്തായ കാര്യം എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. എന്‍റെ ജീവിതത്തിലെ ‘മോസ്റ്റ് സ്പെഷ്യല്‍’ ആളാണ് അമ്മ.”
[jwplayer dp5DUWtM]
കഴിഞ്ഞ ‘മദര്‍സ് ഡേ’യ്ക്കും ഐശ്വര്യ തന്‍റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അമ്മയോടും മകള്‍ ആരാധ്യയോടുമൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
“യൂ കമ്പ്ലീറ്റ് മി’ എന്നാണ് അമ്മയെയും മകളെയും കുറിച്ച് അന്ന് ഐശ്വര്യ പറഞ്ഞത്.