മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്ക് ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ഉദയ്പൂരിൽ എത്തിയിട്ടുണ്ട്. ഐശ്വര്യ റായ് ബച്ചൻ ഭർത്താവ് അഭിഷേകിനും മകൾ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്. ആഘോഷങ്ങളുടെ ഉത്സവലഹരിയിലാണ് താരങ്ങളെല്ലാം.

ഉദയ്പൂർ പാലസിൽ പരമ്പരാഗത രാജസ്ഥാനി കലാകാരികൾക്കൊപ്പം ഏഴു വയസ്സുകാരി ആരാധ്യ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ നൃത്തം അമ്മ ഐശ്വര്യയുടെ മനസ്സ് നിറഞ്ഞു. കൈയ്യടികളുമായി മകളെ ഐശ്വര്യ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് അഭിനയിച്ച ‘ഗുരു’ എന്ന സിനിമയിലെ ഗാനമാണ് ഇരുവരും സ്റ്റേജിൽ പുനവതരിപ്പിച്ചത്. ഡാൻസിനിടയിൽ സദസ്സിൽ ഇരുന്ന മകൾ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്ലൈയിങ് കിസ നൽകിയത് കൗതുകമായി.

View this post on Instagram

#terebina #Love #aishwarya #bachchan #guru 2007- 2018.

A post shared by WeIndia16 (@weloveindia16) on

ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook