ഏതൊരു ആള്‍ക്കൂട്ടത്തിനിടയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായ് ബച്ചന്‍ എന്ന് പറയേണ്ടതില്ലല്ലോ. പലപ്പോഴും അത് താരത്തിന്റെ വസ്ത്രധാരണ രീതിയും സൗന്ദര്യവും കാരണം തന്നെയാവും.

മുംബൈയിലെ ലാല്‍ബൗച്ച രാജയില്‍ ഗണേഷ് ചതുര്‍തി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍സോഷ്യല്‍മീഡിയയുടെ ഹൃദയം കവരുന്നത്. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് താരം എത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും അഭിഷേക് ബച്ചന്‍ ലാല്‍ബോച്ച് രാജയില്‍ എത്തിയിരുന്നു.
സ്വര്‍ണ കരയുളള ചുവന്ന സാരിയും ചുവന്ന പൊട്ടും കാതുലും കഴുത്തിലും പരമ്പരാഗത രീതിയിലുളള ആഭരണങ്ങളും ധരിച്ചാണ് ആഷ് എത്തിയത്. 2017ലെ കാന്‍ ഫെസ്റ്റിവലില്‍ താരം ധരിച്ചെത്തിയ ഗൗണും വാര്‍ത്താചിത്രങ്ങളായി പരിണമിച്ചിരുന്നു.

ഐഐഎഫ്ഐം പുരസ്കാരവേദിയിലെ സ്യൂട്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഐശ്വര്യയുടെ വേഷവിധാനം ജോധാ അക്ബര്‍ എന്ന ചിത്രത്തിലെ രൂപസാദൃശ്യത്തോട് അടുത്തുകിടക്കുന്നതാണ്. മുംബൈയിലെ ലാല്‍ബൗച്ച രാജയില്‍ എത്തിയ ഐശ്വര്യ റായി ബച്ചന്‍ ഗണപതി ദേവന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ