ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ടിക്ടോക്കിലാണ് ഐശ്വര്യയുടെ തനി പകർപ്പായ പെൺകുട്ടി. 2000ത്തിൽ പുറത്തിറങ്ങിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ അഭിനയിച്ച ഒരു രംഗം പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പെൺകുട്ടി സൈബർ ലോകത്തിന്റെ കൈയടി നേടുന്നത്.

മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയിൽ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. രാജീവ് മേനോൻ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ, അജിത്, തബു എന്നിവരും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. കഴിഞ്ഞ മേയ് 4 ന് ചിത്രം 20 വർഷം പൂർത്തിയാക്കി.

View this post on Instagram

From my most fav video

A post shared by Ammuzz (@ammuzz_amrutha) on

ടിക് ടോക് പ്രൊഫൈലിൽ ക്ലിപ്പ് അപ്‌ലോഡ് ചെയ്തയുടനെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

View this post on Instagram

They slip and slide I GRIP AND RIDE

A post shared by Manasi Naik (@manasinaik0302) on

അമ്മുവിന്റെ പ്രൊഫൈലിൽ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെൺകുട്ടി എന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook