/indian-express-malayalam/media/media_files/uploads/2020/06/aishwarya.jpg)
ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ടിക്ടോക്കിലാണ് ഐശ്വര്യയുടെ തനി പകർപ്പായ പെൺകുട്ടി. 2000ത്തിൽ പുറത്തിറങ്ങിയ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിലെ ഐശ്വര്യ അഭിനയിച്ച ഒരു രംഗം പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പെൺകുട്ടി സൈബർ ലോകത്തിന്റെ കൈയടി നേടുന്നത്.
Xerox pic.twitter.com/N3MEoPz35A
— மச்சக்கன்னி (@zoya_offcl) June 2, 2020
മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയിൽ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി'ൽ, അജിത്, തബു എന്നിവരും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. കഴിഞ്ഞ മേയ് 4 ന് ചിത്രം 20 വർഷം പൂർത്തിയാക്കി.
ടിക് ടോക് പ്രൊഫൈലിൽ ക്ലിപ്പ് അപ്‌ലോഡ് ചെയ്തയുടനെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.
View this post on InstagramThey slip and slide I GRIP AND RIDE
A post shared by Manasi Naik (@manasinaik0302) on
View this post on InstagramHis hairness @ip_o_d @podhairdressingacademy Hair cut Hair spa Hair color toning & correction
A post shared by Sneha Ullal (@snehaullal) on
View this post on InstagramEk Dil Hain Ek Jaan Hain Dono Tujhpe Qurbaan Hain #Ranisa #Queen #PadmavatInspired #Actor #Performer
A post shared by Manasi Naik (@manasinaik0302) on
അമ്മുവിന്റെ പ്രൊഫൈലിൽ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെൺകുട്ടി എന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us