മും​ബൈ: ബോ​ളി​വു​ഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ന്‍റെ പി​താ​വ് കൃ​ഷ്ണ​രാ​ജ് റാ​യ് അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച മും​ബൈ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ഒരു മാസം മുമ്പാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഐശ്വര്യയും അഭിഷേകും അടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും ആശുപത്രിക്കിടക്കയ്ക്ക് അരികില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സംഭവിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ