ചൊവ്വാഴ്ചയായിരുന്നു നടി ഐശ്വര്യ റായ് ബച്ചന്റെ 49-ാം ജന്മദിനം. അഭിഷേക് ബച്ചനും സിനിമാപ്രവർത്തകരും ആരാധകരുമെല്ലാം താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസങ്ങൾ നേർന്നിരുന്നു.
പിറന്നാൾ ദിനത്തിൽ മകൾ ആരാധ്യയ്ക്ക് ഒപ്പം സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ച ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഗണേശനെ തൊഴുതു നിൽക്കുന്ന ഐശ്വര്യയെ ചിത്രങ്ങളിൽ കാണാം.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 1 എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയ ഐശ്വര്യ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ഏപ്രിലോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.