/indian-express-malayalam/media/media_files/2025/12/09/padayappa-re-release-fi-2025-12-09-13-35-11.jpg)
Padayappa Re- Release Poster
രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘പടയപ്പ’ (1999) ഇന്നും സിനിമാ പ്രേമികൾക്ക് ഒരു വികാരമാണ്. 25 വർഷങ്ങൾക്കു ശേഷം 'പടയപ്പ' വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് എത്തുകയാണ്. സൗന്ദര്യ രജനീകാന്ത് തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. രജനീകാന്തിൻ്റെ 75-ാമത് ജന്മദിനത്തിൻ്റെ ഭാഗമായി ഡിസംബർ 12നാണ് 'പടയപ്പ' റീ-റിലീസ് ചെയ്യുന്നത്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
ചിത്രത്തിൻ്റെ റീ-റിലീസിനു മുമ്പായി രജനീകാന്തിൻ്റെ അനുഭവങ്ങൾ കോർത്തിണക്കിയ ഓരോ വീഡിയോ പുറത്തിറക്കിയതിലാണ് പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് മറ്റൊരു താരത്തിനെ ആയിരുന്നു എന്ന് രജനീകാന്ത് വെളിപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതാണ് നീലാംബരി.
പടയപ്പയുടെ നിർമ്മാണ സമയത്ത്, തൻ്റെ ഇഷ്ട നായികയായ ഐശ്വര്യ റായ് ബച്ചനെ കൊണ്ടുവരാൻ രജനികാന്ത് അതീവ താൽപര്യം കാണിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഐശ്വര്യയുടെ ഭാഗത്തുനിന്ന് പ്രതികരണം അനുകൂലമായിരുന്നില്ല.
Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ
ഐശ്വര്യ റായിയുടെ മാനേജരുമായി സിനിമയുടെ അണിയറപ്രവർത്തകർ സംസാരിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഐശ്വര്യ അക്കാലത്ത് ശങ്കർ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായ 'ജീൻസ്' എന്ന ചിത്രത്തിൻ്റെ തിരക്കിലായിരുന്നു.
ഐശ്വര്യ റായ് വിസമ്മതിച്ചതോടെയാണ് സംവിധായകൻ കെ.എസ്. രവികുമാർ ഈ വേഷത്തിനായി രമ്യാ കൃഷ്ണനെ സമീപിച്ചത്. രമ്യാ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. 'പടയപ്പ'യുടെ വിജയം രജനികാന്തിൻ്റെയും രമ്യാ കൃഷ്ണൻ്റെയും കരിയറിലെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.
Also Read: മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ
"നീലാംബരിയുടെ കഥാപാത്രം ചെയ്യാനായി ഞങ്ങൾക്ക് ഐശ്വര്യ റായിയെ ആയിരുന്നു വേണ്ടിയിരുന്നത്. ഞങ്ങൾ അവരെ ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചു. സിനിമ ചെയ്യാൻ അവർ സമ്മതിച്ചിരുന്നുവെങ്കിൽ, ഞാൻ രണ്ടോ മൂന്നോ വർഷം വരെ കാത്തിരിക്കാൻ തയ്യാറായിരുന്നു, കാരണം ആ കഥാപാത്രം അത്രയ്ക്ക് പ്രാധാന്യമുള്ളതായിരുന്നു. ആ റോൾ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു, എന്നാൽ അവർക്ക് താൽപര്യമില്ലെന്ന് ഞങ്ങൾ അറിഞ്ഞു.
പിന്നീട് ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങി നിരവധി നടിമാരുടെ പേരുകൾ പരിഗണിച്ചു. പക്ഷേ, നീലാംബരിയെ അവതരിപ്പിക്കാൻ, നായികയുടെ കണ്ണുകളിൽ വേണ്ട ആ ശക്തിയാണ് ഞങ്ങൾ തേടുകയിരുന്നത്. ആ കഥാപാത്രത്തിന് ഒരുതരം അഹങ്കാരം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അങ്ങനെയാണ് രവികുമാർ (മ്യാ കൃഷ്ണൻ്റെ പേര് നിർദ്ദേശിച്ചത്."
വർഷങ്ങൾക്കു ശേഷം, 2010-ൽ ശങ്കർ സംവിധാനം ചെയ്ത 'എന്തിരൻ' എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് രജനികാന്തിന്റെ നായികയായി തമിഴ് സിനിമയിൽ എത്തുകയും ചെയ്തു.
Read More: നടി സുനൈനയുമായുള്ള പ്രണയം തുറന്നു പറഞ്ഞ ഖാലിദ് അൽമേരി ആരാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us