/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower.jpg)
ഏതാനും ദിവസം മുൻപാണ് അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഇപ്പോഴിതാ ഐശ്വര്യ റായ്‌യുടെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്. ഒൻപതു വർഷങ്ങൾക്കു മുൻപു നടന്ന ഐശ്വര്യയുടെ ബേബി ഷവർ ചടങ്ങിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്ങാവുന്നത്.
Read Also: ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹത്തിലെ ആരും കാണാത്ത ചിത്രങ്ങൾ
ചില ഫാൻസ് ക്ലബുകളാണ് ചിത്രം പുറത്തുവിട്ടത്. ബേബി ഷവർ ചടങ്ങിൽ ഗ്രീൻ സിൽക്ക് സാരിയാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. ഐശ്വര്യയുടെ സമീപത്തായി ഭർത്താവ് അഭിഷേക് ബച്ചനുമുണ്ട്. അമിതാഭും ജയയും ഐശ്വര്യയെ അനുഗ്രഹിക്കുന്ന ചിത്രവും പുറത്തുവന്നവയിലുണ്ട്.
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower1.jpg)
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower2.jpg)
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower3.jpg)
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower4.jpg)
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower5.jpg)
/indian-express-malayalam/media/media_files/uploads/2019/09/Aishwarya-Rai-Bachchan-baby-shower6.jpg)
2007 ഏപ്രിൽ 20 നായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2011 ലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആരാധ്യ എന്നാണ് മകളുടെ പേര്.
ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us