ജീവിതം പൂർണമായി മാറിയ ഒരു ദിനം എന്ന നിലയിൽ ഏതൊരു രക്ഷിതാവിനും തങ്ങളുടെ കുട്ടികളുടെ ജന്മദിനം ഏറെ സവിശേഷമായിരിക്കും. അടുത്തിടെയാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും തങ്ങളുടെ പൊന്നോമനയായ ആരാധ്യയുടെ എട്ടാമത്തെ ജന്മദിനം ആഘോഷിച്ചത്.

ഐശ്വര്യയുടേയും അഭിഷേകിന്റേയും ജീവനാണ് ആരാധ്യ. മകളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു കുറവും വരുത്താത്ത മാതാപിതാക്കളാണ് ഇരുവരും. ആരാധ്യയുടെ പിറന്നാൾ ചിത്രം പങ്കുവച്ചുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത സ്നേഹം എന്നാണ് ഐശ്വര്യ കുറിച്ചത്. തന്റെ ലോകം എന്നാണ് ഐശ്വര്യ ആരാധ്യയെ വിശേഷിപ്പിക്കുന്നത്.

View this post on Instagram

MY WORLD I LOVE YOU INFINITELY

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

പിറന്നാൾ ദിനത്തിൽ ഐശ്വര്യ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴാണ് ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം പുറത്തുവന്ന് തുടങ്ങിയത്. ചിത്രത്തിൽ ഒരു ബാർബി ഡോൾ കണക്കെ സുന്ദരിയായ ആരാധ്യ അലങ്കാരങ്ങൾക്ക് നടുക്കിരിക്കുന്നത് കാണാം. ചുറ്റും നിറയെ ബലൂണുകളുണ്ട്, എട്ട് എന്ന് അക്കത്തിൽ എഴുതിയിട്ടുമുണ്ട്. വെള്ളയും മഞ്ഞയും നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യ അണിഞ്ഞിരിക്കുന്നത്.

View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

Read More: ആരാധ്യയെ കണ്ടതും അടുത്തേക്ക് വിളിച്ചു, ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ റായ്

ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് മുൻപ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”, മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook