അച്ഛൻ കൃഷ്ണരാജ് റായിയുടെ ഓർമദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ. മകൾ ആരാധ്യ, അഭിഷേക് ബച്ചൻ, അമ്മ വൃന്ദ റായ്, സഹോദരൻ ആദിത്യ എന്നിവരും ചിത്രങ്ങളിലുണ്ട്. കാവൽ മാലാഖ എന്നാണ് ഐശ്വര്യ അച്ഛനെ വിശേഷിപ്പിക്കുന്നത്. 2017 ലാണ് ഐശ്വര്യയുടെ പിതാവായ കൃഷ്ണരാജ് റായ് അന്തരിച്ചത്.

View this post on Instagram

God Bless Always

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

‘ഫാന്നി ഖാൻ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ഐശ്വര്യയുടെ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുൻ’, മണിരത്നം ചിത്രം ‘പൊന്നിയിൻ ശെൽവൻ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. 2010ൽ രാവണിലാണ് ഐശ്വര്യയും അഭിഷേകും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്.

തമിഴിലെ ഇതിഹാസ നോവലായ കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവനെ’ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേതരായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന്‍ മോഹന്‍ ബാബുവാണ് പാഴുവേതരായരെ അവതരിപ്പിക്കുന്നത്‌.

Read more: ആരാധ്യയെ കണ്ടതും അടുത്തേക്ക് വിളിച്ചു, ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ റായ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook