ഈ ചിരിയാണ് എന്നും ഞങ്ങളുടെ കാവൽ; അച്ഛന്റെ ഓർമകളിൽ ഐശ്വര്യ റായ്

അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐശ്വര്യ

aishwarya rai bachchan, aishwarya rai bachchan father, aishwarya rai bachchan father krishnaraj rai, aishwarya rai bachchan family, ഐശ്വര്യ റായ് ബച്ചൻ

അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐശ്വര്യ. ‘ജന്മദിനാശംസകൾ ഡാഡീ- അജ്ജ. ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവൽ മാലാഖ.; എന്നാണ് ഐശ്വര്യ കുറിക്കുന്നത്. ക്യാൻസറുമായുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ 2017 ലാണ് ഐശ്വര്യയുടെ പിതാവായ കൃഷ്ണരാജ് റായ് അന്തരിച്ചത്.

View this post on Instagram

God Bless Always

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

View this post on Instagram

LOVE YOU OUR DADDYYY- AJJAAA FOREVER AND BEYOND Our Guardian Angel Alllllways

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

‘ഫാന്നി ഖാൻ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ഐശ്വര്യയുടെ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുൻ’, മണിരത്നം ചിത്രം ‘പൊന്നിയിൻ ശെൽവൻ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. 2010ൽ രാവണിലാണ് ഐശ്വര്യയും അഭിഷേകും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്.

തമിഴിലെ ഇതിഹാസ നോവലായ കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവനെ’ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേതരായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന്‍ മോഹന്‍ ബാബുവാണ് പാഴുവേതരായരെ അവതരിപ്പിക്കുന്നത്‌.

Read more: ആരാധ്യയെ കണ്ടതും അടുത്തേക്ക് വിളിച്ചു, ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ റായ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai bachchan remembers father on his birth anniversary

Next Story
അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല; പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതിAmala Paul, Ex Boyfriend, Bhavninder Singh, Amala Paul Bhavninder Singh, അമല പോൾ, ഭാവ്നിന്ദർ സിംഗ്, നടി അമല പോൾ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com