അടുത്തിടെയാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ആദ്യ പോസ്റ്റ് തന്നെ മകള്‍ ആരാധ്യയ്ക്കാണ് ഐശ്വര്യ സമര്‍പ്പിച്ചത്. ‘ഞാന്‍ വീണ്ടും ജനിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ആദ്യ ചിത്രങ്ങള്‍ ഐശ്വര്യ പോസ്റ്റ് ചെയ്തത്. പിന്നീട് കാനില്‍ നിന്നും ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിരുന്നു.

ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ആഘോഷിക്കുന്നത്. തന്റെ എല്‍കെജി കാലഘട്ടവും ഒന്നാം ക്ലാസിലെ ക്ലാസ് ഫോട്ടോയുമാണ് ഇത്തവണ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം ആരാധ്യയുടെ പ്രായം എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ നിന്ന് ഐശ്വര്യയുടെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടുപിടിക്കാന്‍ ആരാധകര്‍ക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.

Grade 1…the same age as Aaradhya

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

LKG Times

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

അടുത്തിടെ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഐശ്വര്യ പങ്കുവച്ചപ്പോള്‍ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയിരുന്നു. അകമഴിഞ്ഞഇ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ എന്നായിരുന്നു ചിത്രത്തോടൊപ്പം ഐശ്വര്യ കുറിച്ചത്.

എന്നാല്‍ ആരാധ്യയുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നാണ് ചിലരുടെ കമന്റ്. മറ്റുള്ളവരുടെ മുന്നില്‍ താന്‍ നല്ല അമ്മയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ്, കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് ശരിയല്ല, ഐശ്വര്യ ഒരു അമ്മ തന്നെയാണോ, ആരാധ്യ ശരിക്കും നിങ്ങളുടെ മകള്‍ തന്നെയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും പോസ്റ്റിനു താഴെയുണ്ട്.

അതേസമയം, ഐശ്വര്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമ്മയും മകളും തമ്മിലുള്ള നിഷ്‌കളങ്കമായ ചിത്രത്തെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യരല്ല, മറ്റു ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ആളുകള്‍ ഐശ്വര്യയ്ക്കു പിന്തുണ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ