ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന് ലോകസുന്ദരി പട്ടം ലഭിക്കുന്നത് 1994ലാണ്. പക്ഷെ ഇപ്പോളും നമുക്ക് ഐശ്വര്യ ലോകസുന്ദരിയാണ്. അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു, ആരാധ്യയുടെ അമ്മയായി. പക്ഷെ ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും ഐശ്വര്യയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ദോഹയില്‍ നടന്ന ഫാഷന്‍ വീക്കെന്‍ഡ് ഇന്റര്‍നാഷണല്‍ 2018ല്‍ പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത വസ്ത്രമണിച്ച് ഐശ്വര്യ എത്തിയപ്പോള്‍ കണ്ണെടുക്കാനാകാതെ ആരാധകരിരുന്നു. റാംപിലൂടെ നടന്നുവന്ന ഐശ്വര്യ സദസിൽ തനിക്കു മുന്നിലിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾക്ക് ഫ്ളൈയിംഗ് കിസ്സ് നൽകുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്. മകൾ ആരാധ്യക്കാണ് ഐശ്വര്യ ഫ്ളൈയിംഗ് കിസ്സ് നൽകിയത്.

Read More: സ്വന്തം ഫാഷന്‍ ബ്രാന്‍ഡുമായി ശ്വേതാ ബച്ചന്‍: ലോഞ്ച് ചിത്രങ്ങള്‍

View this post on Instagram

In Doha

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

View this post on Instagram

Happy Birthday my Mickling Love Forever

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

റാംപില്‍ സ്വര്‍ണനിറത്തിലും ചുവപ്പിലും തീര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. മെയ്ക്കപ്പ് മിക്കി കോണ്‍ട്രാക്ടറും, ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫ്‌ളോറിയന്‍ ഹ്യുറേലുമായിരുന്നു. കണ്ണുകളുടെ നിറത്തോട് യോജിച്ച നീലനിറത്തിലുള്ള പൂക്കളുപയോഗിച്ചാണ് മുടി അലങ്കരിച്ചത്.

Read More: ആരാധ്യ എന്നെ ഒരുക്കുന്നതാണ് എനിക്കിഷ്ടം: ഐശ്വര്യ റായ്

View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഇതിന്റെ നിരവധി ചിത്രങ്ങള്‍ ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. മിക്കിയുടെ പിറന്നാള്‍ കൂടിയായിരുന്നു കഴിഞ്ഞദിവസം. ആരാധ്യക്കൊപ്പം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

@aishwaryaraibachchan_arb for Manish Malhotra in Qatar .

A post shared by Florian Hurel (@florianhurelmakeupandhair) on

വളരെ തിരഞ്ഞെടുത്ത് മാത്രമേ ഐശ്വര്യ ഇപ്പോള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അനില്‍ കപൂറിനും രാജ്കുമാര്‍ റാവുവിനുമൊപ്പം ഫന്നേ ഖാന്‍ എന്ന ചിത്രത്തിലായിരുന്നു ഐശ്വര്യ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. അടുത്തതായി അഭിഷേകിനൊപ്പം ഗുലാബ് ജാമൂന്‍ എന്ന ചിത്രത്തിലായിരിക്കും ഐശ്വര്യ അഭിനയിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook