scorecardresearch

യെന്തിരൻ 2: 'ചിട്ടി'യെ കാണാൻ ഐശ്വര്യയെത്തുമോ?

ശാസ്ത്രജ്ഞനായ വസീഗരന്റെയും ചിട്ടി റോബോർട്ടിന്റെയും കഥ പറഞ്ഞ 'യെന്തിര'ന്റെ ആദ്യ ഭാഗത്തെ പ്രധാന​ ആകർഷണം ഐശ്വര്യ റായിയുടെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം തന്നെയായിരുന്നു

ശാസ്ത്രജ്ഞനായ വസീഗരന്റെയും ചിട്ടി റോബോർട്ടിന്റെയും കഥ പറഞ്ഞ 'യെന്തിര'ന്റെ ആദ്യ ഭാഗത്തെ പ്രധാന​ ആകർഷണം ഐശ്വര്യ റായിയുടെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം തന്നെയായിരുന്നു

author-image
WebDesk
New Update
Aishwarya Rai Bachchan in Enthiran 2

Aishwarya Rai Bachchan in Enthiran 2

രജനീകാന്ത് ഡബിൾ റോളിലെത്തുന്ന ബ്രഹ്മാ‍ണ്ഡചിത്രം '2.0' തിയേറ്ററുകളിലെത്തുമ്പോൾ സ്ക്രീനിൽ ലോകസുന്ദരി ഐശ്വര്യാറായി ബച്ചനെയും കാണാൻ സാധിക്കുമോ? കഥയിലൊരു മിന്നലാട്ടം പോലെ, ഒരു ഇമോഷണൽ സീനിൽ ഐശ്വര്യയേയും കാണാൻ സാധിക്കുമെന്ന വാർത്തകളാണ് തമിഴകത്തു നിന്നും ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ കാര്യത്തിൽ അണിയറപ്രവർത്തകർ  സ്ഥിരീകരണങ്ങളൊന്നും ഇതു വരെ നൽകിയിട്ടില്ല.

Advertisment

ശാസ്ത്രജ്ഞനായ വസീഗരന്റെയും ചിട്ടി റോബോർട്ടിന്റെയും കഥ പറഞ്ഞ 'യെന്തിര'ന്റെ ആദ്യ ഭാഗത്തെ പ്രധാന​ ആകർഷണം ഐശ്വര്യ റായിയുടെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം തന്നെയായിരുന്നു. കഥാഗതിയിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നു ഐശ്വര്യയുടെ കഥാപാത്രത്തിന്. അതുകൊണ്ട് തന്നെ, 'യെന്തിര'ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നപ്പോൾ മുതൽ സിനിമയിൽ ഐശ്വര്യ ഉണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു താരത്തിന്റെ ആരാധകർ.

രണ്ടാം ഭാഗത്തിൽ എമി ജാക്സണാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്. മണി ഗെയിമിൽ 'ബാഹുബലി'യെ പിന്നിലാക്കുന്ന രീതിയിലാണ് '2.0' വിന്റെ കുതിപ്പ്. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണം ചെയ്യുക. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

Akshay Kumar Aishwarya Rai Bachchan Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: