scorecardresearch

താര റാണിമാരുടെ ആഘോഷ നൃത്തം: വീഡിയോ

പഞ്ചാബി ഗാനം ആലപിച്ചപ്പോഴാണ് ദിപീകയെ കൈ പിടിച്ചുകൊണ്ടുപോയി ഐശ്വര്യ ഡാൻസ് ചെയ്യിപ്പിച്ചത്

പഞ്ചാബി ഗാനം ആലപിച്ചപ്പോഴാണ് ദിപീകയെ കൈ പിടിച്ചുകൊണ്ടുപോയി ഐശ്വര്യ ഡാൻസ് ചെയ്യിപ്പിച്ചത്

author-image
Entertainment Desk
New Update
താര റാണിമാരുടെ ആഘോഷ നൃത്തം: വീഡിയോ

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ ആടിത്തിമിർത്ത് ബോളിവുഡ് താരങ്ങൾ. സംഗീത് സെറിമണിയിൽ രൺവീർ സിങ്-ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികളുടെ കിടിലൻ ഡാൻസ് കണ്ട് അമ്പരക്കുകയാണ് ആരാധകർ.

Advertisment

പാർട്ടിയിൽ ഏറെ ശ്രദ്ധ നേടിയത് ഐശ്വര്യയും ദീപികയും ആയിരുന്നു. ഐശ്വര്യയും ദീപികയും ഒരുമിച്ചുളള ഡാൻസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദീപികയെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പഞ്ചാബി ഗാനം ആലപിച്ചപ്പോഴാണ് ദിപീകയെ കൈ പിടിച്ചുകൊണ്ടുപോയി ഐശ്വര്യ ഡാൻസ് ചെയ്യിപ്പിച്ചത്.

View this post on Instagram

OH MY GOSH OUR L’OREAL AMBASSADORS @aishwaryaraibachchan_arb & @deepikapadukone

A post shared by Mrs.Deepika Padukone’s Fanpage (@deepika.padukone.fanpage) on

View this post on Instagram

GUYSSS !!! AISH & DEEPIKA

A post shared by Mrs.Deepika Padukone’s Fanpage (@deepika.padukone.fanpage) on

Advertisment

രൺവീർ സിങ്ങും ദീപിക പദുക്കോണും ഒരുമിച്ചുളള ഡാൻസ് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഡിജെ പാർട്ടിയിൽ തിളങ്ങിയ ദമ്പതികളിൽ മുന്നിൽ രൺവീറും ദീപികയുമാണെന്ന് വീഡിയോകളിൽ വ്യക്തം.

View this post on Instagram

#ranveersingh #deepikapadukone #DeepVeerKiShaadi got extended

A post shared by Viral Bhayani (@viralbhayani) on

View this post on Instagram

@deepikapadukone thank u for being such a gem #ambaniwedding

A post shared by Amann Nagpal (@amannbeyond) on

നേരത്തെ സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് അഭിനയിച്ച ‘ഗുരു’ എന്ന സിനിമയിലെ ഗാനമാണ് ഇരുവരും സ്റ്റേജിൽ പുനവതരിപ്പിച്ചത്. ഡാൻസിനിടയിൽ സദസ്സിൽ ഇരുന്ന മകൾ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്ലൈയിങ് കിസ് നൽകിയത് കൗതുകമായി.

View this post on Instagram

#terebina #Love #aishwarya #bachchan #guru 2007- 2018.

A post shared by WeIndia16 (@weloveindia16) on

ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, പോപ് ഗായിക ബിയോൺസിന്റെ പ്രകടനം എന്നിവയും സംഗീത് സെറിമണിയുടെ ഭാഗമായി നടന്നിരുന്നു.

Aishwarya Rai Bachchan Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: