ലോകസുന്ദരിക്ക് ഇന്ന് പിറന്നാൾ. ബോളിവുഡിന്റെ എക്കാലത്തെയും താരസുന്ദരിയാണ് ഐശ്വര്യ റായ് ബച്ചൻ. 1973 നവംബർ ഒന്നിന് ആണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റ് കൃഷ്ണരാജ്. അമ്മ എഴുത്തുകാരി വൃന്ദരാജ് റായ്. മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് കടക്കുന്നത്. 1994 ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്.

ലോകത്തിൽ ഏറ്റവും സൗന്ദര്യമുളള സ്ത്രീയെന്ന് ഐശ്വര്യയെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ഇതിൽ മോഹൻലാലിന്റെ നായികാവേഷമായിരുന്നു. 1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ സിനിമയാണ് ഐശ്വര്യയെ ശ്രദ്ധേയമാക്കിയത്. ‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലും ചുവടുറപ്പിച്ചു. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു.

Thank you all for your warm wishes

A post shared by Aishwarya Rai Bachchan (@_aishwaryaraibachchan) on

സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസി’ലും ഐശ്വര്യ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ രാവണനും യന്തിരനും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More : ഹലോ മിസ്റ്റര്‍ എതിര്‍കക്ഷി: ലോക സുന്ദരിക്കൊപ്പം തിളങ്ങിയ നമ്മുടെ താരങ്ങള്‍

2007 ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽനിന്നും തൽക്കാലം വിട്ടുനിന്നു. മകൾ ആരാധ്യയുടെ ജനനശേഷം വീട്ടും ബോളിവുഡിൽ സജീവയായി.

aap ke lie achchha subah sundar din

A post shared by Aishwarya Rai Bachchan (@_aishwaryaraibachchan) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook