അച്ഛന്റെ ഓർമകളിൽ വികാരാധീനയായി ഐശ്വര്യ റായ് ബച്ചൻ. ചാരിറ്റി ഓർഗനൈസേഷനായ സ്മൈൽ ഫൗണ്ടേഷന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഐശ്വര്യ തന്റെ അച്ഛനെ കുറിച്ച് ഓർത്തത്. ഇതിനിടയിൽ ഐശ്വര്യ പെട്ടെന്ന് വികാരാധീനയാവുകയും താരത്തിന്റെ കണ്ണുകൾ നിറയുകയും ചെയ്തു. കഴിഞ്ഞ മാർച്ചിനായിരുന്നു ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായ് കാൻസർ ബാധിച്ച് മരണമടഞ്ഞത്.

”എപ്പോഴും പുഞ്ചിരിക്കാനാണ് അച്ഛൻ പഠിപ്പിച്ചിട്ടുളളത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഇതുതന്നെയാണ് എന്റെ മകൾ ആരാധ്യയ്ക്കും ഞങ്ങൾ പകർന്നുനൽകുന്നത്. എപ്പോഴും ചിരിക്കുക”, ഐശ്വര്യ പറഞ്ഞു. തന്റെ അച്ഛന്റെ അവസാനത്തെ പിറന്നാൾ ആഘോഷത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. ”അദ്ദേഹത്തിന്റെ അവസാനത്തെ പിറന്നാളും ആരാധ്യയുടെ പിറന്നാളും ഒരുമിച്ചാണ് ആഘോഷിച്ചത്. ഈ വർഷം എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ദുഃഖം നിറഞ്ഞ ദിനമായിരിക്കും” ഐശ്വര്യയുടെ വാക്കുകൾ.

തിരക്കിനിടയിലും ചാരിറ്റി പ്രവർത്തനങ്ങൾക്കായി സമയം നീക്കിവയ്ക്കുന്ന താരമാണ് ഐശ്വര്യ. കഴിഞ്ഞ വർഷം മകൾ ആരാധ്യയുടെ പിറന്നാൾദിനത്തിൽ 100 കുട്ടികൾക്ക് ഐശ്വര്യ സൗജന്യ ചികിൽസ സ്‌പോൺസർ ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ