“എങ്ങനെയാണ് നീ കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്. എന്താണ് സംഭവിക്കുന്നത്?” ലോക സുന്ദരി ഐശ്വര്യ റായോടാണ് പാരീസിലെ മോഡലായ ഇവാ ലോൻഗോറിയയുടെ ചോദ്യം. ഐശ്വര്യയുടെ അടുത്ത സുഹൃത്താണ് മോഡലായ ഇവ ലോൻഗോറിയ. പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്. ഇവായുമായുളള കൂടിക്കാഴ്ചയുടെ വീഡിയോ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
View this post on Instagram
Friends Reunited Love Always Eva… you’re just the warmest n sweetest ever…
ഇന്നലെ വൈകുന്നേരമാണ് ഐശ്വര്യ പാരീസിലെത്തിയത്. തന്നെ പ്രശംസകൾ കൊണ്ടു മൂടിയ കൂട്ടുകാരിയെ ചേർത്ത് പിടിച്ച് സ്നേഹത്തോടെ ഉമ്മ വെക്കുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണാനാവുക. എങ്ങനെയാണ് നീ കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്? എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് ആരാണ് പറയുന്നതെന്നു നോക്കൂ എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. കൂട്ടുകാർ വീണ്ടും ഒത്തുചേർന്നപ്പോൾ, ഇവാ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ വീഡിയോ പങ്കിട്ടിരിക്കുന്നും. എന്നെന്നും പ്രിയപ്പെട്ടവൾ എന്നാണ് ഐശ്വര്യ കൂട്ടുകാരിയെ വിശേഷിപ്പിക്കുന്നത്.
രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച ‘ഫാനി ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്നത്തിന്റെ ‘പൊന്നൈൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം വീണ്ടും മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യാ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഡിസംബറിൽ തായ്‌ലാന്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.