/indian-express-malayalam/media/media_files/uploads/2020/07/aishwarya-rai-bachchan-daughter-aaradhya-test-positive-for-coronavirus-covid-19.jpg)
aishwarya rai bachchan daughter aaradhya test positive for coronavirus covid 19: ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
'ശ്രീമതി. ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യാഅഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീമതി ജയാ ബച്ചന്‍ (അമിതാഭ് ബച്ചന്റെ ഭാര്യ) നെഗറ്റിവ് ആണ്. ബച്ചന്‍ കുടുംബം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,' രാജേഷ് ടോപ്പേ കുറിച്ചു.
പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
Read in IE: Aishwarya Rai and Aaradhya Bachchan test positive for coronavirus
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.