scorecardresearch
Latest News

മകളെ ചുബിച്ച് ഐശ്വര്യ; അമ്മ- മകൾ ബന്ധത്തെയും വിമർശിച്ച് സോഷ്യൽ മീഡിയ

ആരാധ്യയ്ക്ക് പിറന്നാൾ ആശംസകളറിയിച്ചു കൊണ്ട് ഐശ്വര്യ പങ്കുവച്ച ചിത്രത്തിനു താഴെയാണ് വിമർശനങ്ങൾ ഉയരുന്നത്

Aishwarya Rai Bachchan, Daughter, Birthday

ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യയുടെ പിറന്നാളാണിന്ന്. മകൾക്കു ആശംസകളറിയിച്ചു കൊണ്ട് ഐശ്വര്യ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘എൻെറ ജീവനു പിറന്നാൾ ആശംസകളെ’ന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിനു താഴെ ആരാധകരുടെ വിമർശനങ്ങളാണ് ഉയരുന്നത്. മകളുടെ ചുണ്ടിൽ ഉമ്മ കൊടുത്തു കൊണ്ടുളള ചിത്രം സംസ്കാരത്തിനും ചേർന്നതല്ല എന്ന രീതിയിലുളള കമൻറുകളാണ് നിറയുന്നത്. ഐശ്വര്യ ഒരു പോപ്പുലർ സെലിബ്രിറ്റിയായതു കൊണ്ട് ഇത്തരത്തിലുളള ചിത്രങ്ങൾ ഷെയർ ചെയ്യരുതെന്നും മറ്റുളളവർക്കു മാതൃകയാവുകയാണ് ചെയ്യേണ്ടതെന്നും ഒരു വിഭാഗം ആളുകൾ പറയുന്നു. ഐശ്വര്യയെ പിന്തുണച്ചും കമൻറുകളുണ്ട്.’അമ്മയും മകളും തമ്മിലുളള ബന്ധത്തെ ഇതിനും നല്ല രീതിയിൽ എങ്ങനെയാണ് പ്രകടിപ്പിക്കാൻ കഴിയുക’ എന്നതാണ് പിന്തുണച്ചു കൊണ്ടുളള കമൻറുകൾ.

ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയ്ക്ക്. ടീനേജ് കാലഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ പരിപാലിക്കുന്നതെന്നായിരുന്നു ഐശ്വര്യയ്ക്കു നേരെ ഉയർന്ന ചോദ്യം. ‘അവര്‍ എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ’ എന്നാണ് ഒരാള്‍ കുറിച്ചിരിന്നത്.

‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിൻെറ സെറ്റിലെത്തിയ മകളെ കൊണ്ട് മണിരത്നം ആക്ഷൻ പറയിപ്പിച്ചു എന്നത് ഐശ്വര്യ വളരെ അഭിമാനത്തോടെ പറയുന്നത് നമ്മൾ കണ്ടതാണ്.

2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011 ലാണ് മകൾ ആരാധ്യ ജനിച്ചത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ മകളുടെ ചിത്രങ്ങൾ ആരാധകൾക്കായി പങ്കുവയ്ക്കാറുണ്ട്. ഫിലിം ഫെസ്റ്റിവലുകൾക്കും അവാർഡ് നൈറ്റുകൾക്കും പോകുമ്പോൾ മകളെയും ഇവർ ഒപ്പം കൂട്ടാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya rai bachchan birthday wishes to daughter netizens criticise photo