ദുബായ് എക്സ്‌പോയിലും താരമായി ഐശ്വര്യ; ചിത്രങ്ങൾ

എക്സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച തെരുവ് പീഡനത്തിനെതിരെയുള്ള സ്റ്റാൻഡ്-അപ്പ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ

Aishwarya, Aishwarya Rai Bachchan, ഐശ്വര്യ റായ് ബച്ചൻ, Aishwarya Rai, Aishwarya Rai Bachchan dubai, Expo 2020 Dubai, Expo 2020 Dubai aish, aish, ദുബായ് എക്സ്‌പോ 2020, Aishwarya dubai photos, Aishwarya Rai Bachchan latest photos

പാരീസ് ഫാഷൻ ഷോയിൽ മാത്രമല്ല ദുബായ് എക്സ്‌പോയിലും താരമായിരിക്കുകയാണ് ഐശ്വര്യ. പാരീസിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ദുബായിലെത്തിയത്. ദുബായ് എക്സ്‌പോ 2020ന്റെ ഭാഗമായ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തോളമായി വിദേശയാത്രകളിൽ നിന്നും അകന്നു നിന്ന ഐശ്വര്യ വീണ്ടും മോഡലിംഗിലും ഇന്റർനാഷണൽ ഇവന്റുകളിലും സജീവമാകുകയാണ്. എക്സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച തെരുവ് പീഡനത്തിനെതിരെയുള്ള സ്റ്റാൻഡ്-അപ്പ് പരിപാടിയിൽ പങ്കെടുക്കാൻ ആയിരുന്നു ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ ദുബായിൽ എത്തിയത്.

ദുബായ് ആതിഥേയത്വം വഹിക്കുന്ന എക്സ്‌പോ 2020 ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നിശ്ചയിച്ചിരുന്ന എക്സ്‌പോ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

Read more: പാരീസ് ഫാഷൻ ഷോയിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai bachchan attends dubai expo 2020 event videos photos

Next Story
സഹോദരന്റെ കല്യാണവേദിയിൽ തിളങ്ങി അമല പോൾ; വീഡിയോamala paul, അമല പോൾ, amala paul dance, amala paul instagram, Amala paul video
The moderation of comments is automated and not cleared manually by malayalam.indianexpress.com
X