അമ്മയ്ക്കൊപ്പം മത്സരിച്ച് ആരാധ്യയുടെ ഡാൻസ്, സന്തോഷത്താൽ മനസ് നിറഞ്ഞ് ഐശ്വര്യ റായ്; വീഡിയോ

അമ്മയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന ആരാധ്യയെയാണ് വീഡിയോയിൽ കാണാനാവുക. അമ്മയുടെ അതേ നൃത്തച്ചുവടുകൾക്കനുസരിച്ച് ആരാധ്യയും ചുവടുവച്ചു

Aaradhya Bachchan, ie malayalam

മകൾ ആരാധ്യയുടെ ജനനശേഷം ഐശ്വര്യ റായ്‌യുടെ ലോകം മകൾക്കു ചുറ്റുമാണ്. ഐശ്വര്യ എവിടെ പോയാലും മകളും ഒപ്പമുണ്ടാകും. ഇങ്ങനെയൊരു അമ്മയും മകളും ബോളിവുഡിൽ വേറെയുണ്ടോയെന്നു തന്നെ സംശയം. അടുത്തിടെ ഐശ്വര്യയുടെ ബന്ധുവിന്റെ വിവാഹമായിരുന്നു. അഭിഷേകിനും മകൾക്കുമൊപ്പമാണ് ഐശ്വര്യ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.

Read More: കുട്ടിക്കുറുമ്പന്മാരുടെ പിറന്നാൾ ആഘോഷമാക്കി സംവൃത; ചിത്രങ്ങൾ

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും ആരാധ്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ തനിമയുളള വസ്ത്രങ്ങൾ ധരിച്ചാണ് മൂവരും വിവാഹത്തിനെത്തിയത്.

വിവാഹ ആഘോഷത്തിനിടയിൽ നിന്നുള്ളൊരു വീഡിയോയും വൈറലായിട്ടുണ്ട്. അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം ചേർന്ന് മകൾ ആരാധ്യ നൃത്തം ചെയ്യുന്ന വീഡിയോയാണിത്. അമ്മയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന ആരാധ്യയെയാണ് വീഡിയോയിൽ കാണാനാവുക. അമ്മയുടെ അതേ നൃത്തച്ചുവടുകൾക്കനുസരിച്ച് ആരാധ്യയും ചുവടുവച്ചു. മകളുടെ ഡാൻസ് കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by @mazag__94

ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai bachchan attends cousin wedding with aaradhya

Next Story
കുട്ടിക്കുറുമ്പന്മാരുടെ പിറന്നാൾ ആഘോഷമാക്കി സംവൃത; ചിത്രങ്ങൾSamvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com