പാരീസ് ഫാഷൻ ഷോയിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ; ചിത്രങ്ങൾ

ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്

Aishwarya Rai Bachchan, Aishwarya Rai Bachchan latest pics, Aishwarya Rai Bachchan photos, paris fashion week, camila cabello, helen mirren, amber heard, ഐശ്വര്യ റായ് ബച്ചൻ

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ സ്വന്തം ഐശ്വര്യ​റായിയ്ക്ക്.

സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’. ആത്മവിശ്വാസത്തോടെയും ഗ്രേസോടെയും കയറിചെന്ന് ഓരോ ആള്‍ക്കൂട്ടത്തേയും ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഐശ്വര്യ.

ഇപ്പോഴിതാ, പാരീസ്​ ഫാഷൻ വീക്കിലും ഐശ്വര്യ തന്നെയാണ് ശ്രദ്ധ കവരുന്നത്. വൈറ്റ് ഡ്രസ്സ് അണിഞ്ഞ് റാംപിൽ ചുവടുവെയ്ക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഹെലൻ മിറൻ, കാമില കാബെല്ലോ, ആംബർ ഹേർഡ് എന്നിവരെയും ഐശ്വര്യയ്ക്ക് ഒപ്പം കാണാം.

കഴിഞ്ഞ ആഴ്ചയാണ് അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം ഐശ്വര്യ പാരീസിൽ എത്തിയത്. രണ്ട് വർഷത്തിനിടെ ഐശ്വര്യ റായ് ബച്ചന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണിത്. കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതുമുതൽ സുരക്ഷാ മുൻകരുതലുകളിൽ അതീവ ജാഗ്രത പുലർത്തിയിരുന്ന ഐശ്വര്യ 2019 ന് ശേഷം വിദേശയാത്ര നടത്തിയിരുന്നില്ല.

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഈ പിരീഡ് ചിത്രം ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യയുടെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ. 2018ൽ റിലീസിനെത്തിയ ഫാന്നി ഖാൻ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രേക്ഷകർ ഐശ്വര്യയെ കണ്ടത്.

Read more: ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഐശ്വര്യ പാരീസിലേക്ക്; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai bachchan at paris fashion week photos

Next Story
സ്റ്റേജ് ഷോയ്ക്കിടെ അവതാരകനായി മമ്മൂട്ടി, പാട്ടുപാടി കാർത്തിക; ത്രോബാക്ക് വീഡിയോKarthika, Mammootty, Karthika singing video, karthika throwback video, Karthika Mammootty throwback video, Karthika photos, കാർത്തിക, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video
The moderation of comments is automated and not cleared manually by malayalam.indianexpress.com