വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. ‘ദേവ്ദാസ്’ എന്ന തന്‍റെ ചിത്രത്തിന്‍റെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഇക്കൊല്ലവും കാന്‍ ചലച്ചിത്ര മേളയില്‍ ഒരു ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റിനായി ഐശ്വര്യ എത്തി. ഫ്രാന്‍സില്‍ നീസ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഐശ്വര്യ മാത്രമല്ല, അമ്മയ്ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു ആരാധ്യയുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസ്‌നി കഥകളിലെ രാജകുമാരിയ ഓർമ്മിപ്പിക്കുന്ന തരത്തിലുളള ഇളം നീല നിറത്തിലുളള ഗൗൺ ധരിച്ചാണ് ഐശ്വര്യ കാനിലെ റെഡ്കാര്‍പെറ്റില്‍ എത്തിയത്. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയല്‍ പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്. കാനിലെ ഐശ്വര്യയുടെ മറ്റു വസ്‌ത്രധാരണങ്ങളും ശ്രദ്ധേയമായിരുന്നു. ആദ്യ ദിനത്തിൽ പച്ച നിറത്തിലുളള ഗൗൺ ധരിച്ചാണ് ഐശ്വര്യ കാൻ വേദിയിലെത്തിയത്.

2002 തൊട്ട് കാൻ ഫിലിം ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. ഓരോ തവണത്തെയും ഐശ്വര്യയുടെ വസ്‌ത്രധാരണവും ഫാഷനും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഓരോ പ്രാവശ്യവും വ്യത്യസ്‌തമായ ഫാഷനുമായാണ് ഐശ്വര്യ കാൻ വേദിയിലെത്തിയിട്ടുളളത്. ചില സ്റ്റൈലുകൾ ഏവരുടെയും പ്രശംസ നേടിയപ്പോൾ ചിലത് വൻ വിമർശനങ്ങൾക്കും വഴിവച്ചു. കാൻ ഫെസ്റ്റിവലിലെ ഐശ്വര്യയുടെ വിവിധ ചിത്രങ്ങളിലൂടെ.

കാൻ 2002

കാൻ 2003

കാൻ 2004

കാൻ 2005

കാൻ 2006

കാൻ 2007

കാൻ 2008

കാൻ 2009

കാൻ 2010

കാൻ 2011

കാൻ 2012

കാൻ 2013

കാൻ 2014

കാൻ 2015

കാൻ 2016

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ