അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെയും മകൾ ആരാധ്യ ബച്ചൻ ഒരു കുട്ടി സെലിബ്രിറ്റിയാണ്. ഐശ്വര്യ എവിടെ പോയാലും ഒപ്പം ആരാധ്യയും ഉണ്ടാകും. ഐശ്വര്യ റായ്‌യും മകൾ ആരാധ്യയും ഇപ്പോൾ പാരിസിലാണ്. പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനാണ് ഐശ്വര്യ മകൾക്കൊപ്പം പോയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഐശ്വര്യ മകളെ ഒപ്പം കൊണ്ടുപോയിരുന്നു.

പാരിസിൽനിന്നുളള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ബ്ലാക് നിറത്തിലുളള ഗൗൺ അണിഞ്ഞ് ഐശ്വര്യ നിൽക്കുന്ന ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഐശ്വര്യയുടെ അതേ പോസ് ആരാധ്യ അനുകരിച്ചുളളതാണ് മറ്റൊരു ചിത്രം.

Today ….

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

My LOVE

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Love

ഫന്നി ഖാൻ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ഈ ചിത്രത്തിലൂടെ അനിൽ കപൂറിനോടൊപ്പം ഐശ്വര്യ ഒന്നിക്കുകയാണ്. ഓഗസ്റ്റ് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഒരു അച്ഛന്റെ പോരാട്ടമാണ് ഫന്നി ഖാൻ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അനിൽ കപൂറാണ് അച്ഛന്റെ വേഷത്തിലെത്തുന്നത്. രാജ്കുമാർ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook