/indian-express-malayalam/media/media_files/uploads/2019/08/Aishwarya-Abhishek.jpg)
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹ ദിനത്തിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ച് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോശ്‍ലയും. തങ്ങളുടെ ഡിസൈനർ ബ്രാൻഡ് 33 വർഷം പൂർത്തിയാക്കിയ വേളയിലാണ് ബോളിവുഡിലെ പ്രശസ്ത താരജോഡികളുടെ വിവാഹ ദിനത്തിൽ നിന്നുളള ആരും കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അബു ജാനിയും സന്ദീപ് ഖോശ്‍ലയും ആയിരുന്നു
അഭിഷേക്-ഐശ്വര്യ വിവാഹത്തിലെ സംഗീത് ചടങ്ങിൽനിന്നുളള ഫോട്ടോകളാണ് ആദ്യം ഷെയർ ചെയ്തത്. ചടങ്ങിൽ അമതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും നൃത്തം ചെയ്യുന്നതിന്റെയും മകൾ ശ്വേത ബച്ചൻ പിതാവ് അമിതാഭ് ബച്ചനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിനു തൊട്ടു മുൻപായുളള ചടങ്ങുകളുടെ ചിത്രങ്ങളും പുറത്തുവന്നവയിലുണ്ട്. നേരത്തെ അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ വിവാഹ ദിനത്തിലെ ചിത്രങ്ങളും അവർ പങ്കുവച്ചിരുന്നു.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രിൽ 20 നാണ് വിവാഹിതരായത്. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്. വിവാഹശേഷം അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന 'ഗുലാബ് ജാമുൻ' അണിയറയിൽ ഒരുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.