വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹനിശ്ചയത്തിന് എത്തിയ ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെ പോലെ തന്നെ സൽവാർ അണിഞ്ഞാണ് ആരാധ്യയും എത്തിയത്. ചാരനിറത്തിലുള്ള സൽവാർ സ്യൂട്ടായിരുന്നു ആരാധ്യ അണിഞ്ഞത്. അതേസമയം, പച്ച നിറത്തിലുള്ള സൽവാർ സ്യൂട്ടായിരുന്നു ഐശ്വര്യയുടെ വേഷം.
2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 ലാണ് ഇരുവർക്കും ആരാധ്യ ജനിക്കുന്നത്. ഐശ്വര്യയുടെ യാത്രകളിലെയെല്ലാം സ്ഥിരസാന്നിധ്യമാണ് ആരാധ്യ. പൊതുപരിപാടികൾക്കും പാർട്ടികൾക്കുമെല്ലാം ഐശ്വര്യയുടെ കൈപ്പിടിച്ച് ആരാധ്യയും എത്താറുണ്ട്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്.