പിറന്നാൾ ആഘോഷങ്ങൾക്കായി ഐശ്വര്യ റായും കുടുംബവും ഇപ്പോൾ റോമിലാണ്. നാളെ (നവംബർ 1)യാണ് ഐശ്വര്യയുടെ 46-ാം പിറന്നാൾ. ഐശ്വര്യയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായി ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യ ബച്ചനുമുണ്ട്. 20 വർഷമായി ലോൻജീൻ ബ്രാൻഡിനൊപ്പം പ്രവർത്തിക്കുന്ന ഐശ്വര്യ അവരുടെ പുതിയ കളക്ഷൻസിന്റെ ലോഞ്ചിങ് പരിപാടിയിലും പങ്കെടുത്തു. പരിപാടിയുടെ വേദിയിലേക്ക് ആരാധ്യയെയും അഭിഷേകിനെയും ഐശ്വര്യ വിളിക്കുന്നൊരു വീഡിയോ പുറത്തു വന്നിട്ടുണ്ട്.

Read Here: Happy Birthday Aishwarya Rai Bachchan: സൗന്ദര്യത്തിന് ഇന്ന് നാല്പത്തിയാറ് വയസ്സ്

മകളെ കണ്ടതും ഐശ്വര്യ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയിൽ കാണാം. മകൾ ഓടിയെത്തിയതും സ്നേഹത്തോടെ ആലിംഗനം ചെയ്തശേഷം ഉമ്മ കൊടുക്കുകയും താലോലിക്കുകയും ചെയ്തു. അതിനുശേഷം അഭിഷേകിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

 

View this post on Instagram

 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

View this post on Instagram

 

DolceVita in Romewith Longines

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

View this post on Instagram

 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് മുൻപ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”, മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook