സ്കൂൾ വാർഷികാഘോഷങ്ങളിൽ മക്കളുടെ പ്രകടനം കാണാനായി ബോളിവുഡ് താരങ്ങളെത്തി. ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി ബി ടൗണിലെ വൻതാരങ്ങളൊക്കെ ദിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തി.

ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയും ഷാരൂഖ് ഖാന്റെ മകൻ അബ്രാമുമായിരുന്നു ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഐശ്വര്യയ്ക്കൊപ്പം അമ്മ ബ്രിന്ദ റായ്‌യും ഭർതൃ മാതാവ് ജയ ബച്ചനും ഉണ്ടായിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിദേശത്തായതിനാൽ അമിതാഭ് ബച്ചന് പരിപാടിയിൽ പങ്കെടുക്കാനായില്ല.

കരിഷ്മ കപൂർ, സൂസന്ന ഖാൻ, ലാറ ദത്ത, രവീണ ടണ്ടൻ, ജൂഹി ചൗള തുടങ്ങിയ താരങ്ങളും മക്കളുടെ കലാപ്രകടനം കാണാനായി സ്കൂളിലെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ