scorecardresearch

ലോകത്തെ ഏറ്റവും മികച്ച അമ്മയ്ക്ക്; ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ

'എന്റെ ലോകം' എനിക്കേകിയ സർപ്രൈസ് എന്നാണ് ആരാധ്യയുടെ സമ്മാനത്തെ ഐശ്വര്യ വിശേഷിപ്പിച്ചത്

'എന്റെ ലോകം' എനിക്കേകിയ സർപ്രൈസ് എന്നാണ് ആരാധ്യയുടെ സമ്മാനത്തെ ഐശ്വര്യ വിശേഷിപ്പിച്ചത്

author-image
WebDesk
New Update
ലോകത്തെ ഏറ്റവും മികച്ച അമ്മയ്ക്ക്;  ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ

ലോകസുന്ദരി ഐശ്വര്യാറായിക്ക് സ്നേഹത്തിന്റെ പുത്തൻ കിരീടമണിയിക്കുകയാണ് മകൾ ആരാധ്യ. 'ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക്' എന്ന് സ്വന്തം കയ്യക്ഷരത്തിലെഴുതി, മുത്തുകളും സ്വീകൻസും ഉപയോഗിച്ച് അലങ്കരിച്ച ഒരു പേപ്പർ 'കിരീട'മാണ് ഏഴുവയസ്സുകാരി ആരാധ്യ തന്റെ അമ്മയ്ക്ക് സമ്മാനിച്ചത്.

Advertisment

ഐശ്വര്യ തന്നെയാണ് മകളിൽ നിന്നും തനിക്കു അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ലോകം' എനിക്കേകിയ സർപ്രൈസ്, ഏറ്റവും വിലപ്പിടിച്ച ഈ കിരീടമെനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ആരാധ്യയ്ക്ക് നന്ദിയും സ്നേഹവും, എന്നാണ് ഐശ്വര്യ കുറിച്ചത്.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യാ റായുടെ ജീവിതം പൂര്‍ണ്ണമായും അവള്‍ക്ക് ചുറ്റും തന്നെയാണ്.  സിനിമാ അഭിനയത്തിനും തന്റെ കരിയറിനും വരെ പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഐശ്വര്യ, പലപ്പോഴും ഭർത്താവ് അഭിഷേകിനെ പോലും അത്ഭുതപ്പെടുത്തുന്നു. 'എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ' എന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിൽ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്.

Advertisment

തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

ഐശ്വര്യ റായ് ഒരു 'ഒബ്സസീവ് മദര്‍' ആണെന്ന് മുൻപ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ 'ഐഡിയ എക്സ്ചേഞ്ചി'ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. "ഐശ്വര്യ ഒരു 'ഒബ്സസീവ് മദര്‍' ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ 'ഒബ്സസീവ്' ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്", മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം 'മിസ്' ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.

Aishwarya Rai Bachchan Daughter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: