/indian-express-malayalam/media/media_files/2026/02/06/aiswarya-rai-post-fi-2026-02-06-12-58-08.jpg)
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ബോളിവുഡിൻ്റെ ഇഷ്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 'ധായ് അക്ഷര് പ്രേം കേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഐശ്വര്യയുമായി സൗഹൃദത്തിലാകുന്നതെന്നും, 'കുച്ച് നാ കഹോ'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കൂടുതൽ അടുത്തത്. 'ഉംറാവോ ജാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Also Read: 8 വർഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്–രാജ്കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും
'ബണ്ടി ഔർ ബബ്ലി,' 'ഗുരു,' 'ധൂം-2' തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്.
അടുത്തിടെ താരങ്ങൾ വേർപിരിയുന്നു എന്ന കിംവദന്തികളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അഭിഷേക് ബച്ചന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
"പ്രിയപ്പെട്ട ബേബി പപ്പയ്ക്ക് 50-ാം ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം, സമാധാനം, സന്തോഷം, സംതൃപ്തി, മികച്ച ആരോഗ്യം എന്നിവ കൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ... സ്നേഹത്തിൽ തിളങ്ങൂ..." എന്നാണ് ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. നിരവധി ആരാധകരും സിനിമാ പ്രവർത്തകരും ഐശ്വര്യയുടെ പോസ്റ്റിൽ ആശംസകൾ അറിയിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്.
Also Read: മാധവനെത്തേടി ഒടുവിൽ കൊച്ചുണ്ടാപ്രി എത്തി; മനുസ്സു നിറച്ച് 'കാണാക്കാഴ്ച'; വീഡിയോ
കുടുംബത്തോടുള്ള സ്നേഹത്തിലും സിനിമാ മേഖലയോടുള്ള മനോഭാവത്തിലും ഇരുവരും കാണിക്കുന്ന സാമ്യം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. വിവാഹത്തിന് ശേഷം 2011-ലാണ് ഇവർക്ക് ആരാധ്യ ജനിക്കുന്നത്. മകളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ ഐശ്വര്യ, സിനിമാ തിരക്കുകൾക്കിടയിലും മകൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത് മാതൃകാപരമാണ്. പൊതുവേദികളിലും എയർപോർട്ടുകളിലും ഐശ്വര്യയുടെ കൈ പിടിച്ചു നിൽക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്.
Read More: മിനിസ്ക്രീനിലെ മോഹൻലാൽ ആധിപത്യം; ഹൃദയപൂർവത്തിന് റെക്കോർഡ് റേറ്റിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us