പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകള്‍ ആരാധ്യയും ഇതിനോടകം തന്നെ ഐശ്വര്യയുടെ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരുടേയും പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ഐശ്വര്യ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇത്തവണത്തെ ക്രിസ്മസ് ഐശ്വര്യ ആഘോഷിച്ചത് മകള്‍ക്കൊപ്പമായിരുന്നു. ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. “എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍, സ്നേഹവും സമാധാനാവും ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,” ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാധ്യയ്ക്ക് പുറമെ അന്തരിച്ച പിതാവിന്റെ ചിത്രത്തിനും ഒപ്പമുള്ള ഫോട്ടോയാണ് ഐശ്വര്യ പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പിതാവിന്റെ ജന്മദിനത്തിലും മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലും വൈകാരികമായ കുറിപ്പോടെ ഐശ്വര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
Also Read: ഒരുമിച്ചുള്ള ആദ്യ ക്രിസ്മസ്, ക്രിസ്മസ് ട്രീക്കരികിൽ കെട്ടിപ്പിടിച്ച് വിക്കിയും കത്രീനയും