scorecardresearch
Latest News

വിവാഹത്തില്‍ ഞങ്ങള്‍ ഫോളോ ചെയ്യുന്ന ‘റൂള്‍’; ഐശ്വര്യ പറയുന്നു

തങ്ങളുടെ ദാമ്പത്യബന്ധം സുദൃഢമായി മുന്നോട്ടു പോവുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യയും അഭിഷേകും

വിവാഹത്തില്‍ ഞങ്ങള്‍ ഫോളോ ചെയ്യുന്ന ‘റൂള്‍’; ഐശ്വര്യ പറയുന്നു

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. വിവാഹജീവിതത്തിന്റെ പതിനാലാം വർഷത്തിലാണ് ഇരുവരും. പൊതുവെ തങ്ങളുടെ വിവാഹജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വളരെ അപൂർവ്വമായി മാത്രമേ തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് ഇരുവരും മാധ്യമങ്ങളോട് സംസാരിക്കാറുള്ളൂ.

ഐശ്വര്യയും അഭിഷേകും വോഗിന് നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ദാമ്പത്യം സുദൃഢമായി മുന്നോട്ടു പോവുന്നതെങ്ങനെയെന്ന് ഇരുവരും വ്യക്തമാക്കുന്നു.

നിങ്ങൾ തമ്മിൽ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് മിക്ക ദിവസങ്ങളിലും എന്നായിരുന്നു ഐശ്വര്യയുടെ ഉത്തരം. എന്നാൽ വഴക്കുകൾ എന്നതിനപ്പുറം അവ വിയോജിപ്പുകളാണെന്നും അതത്ര ഗൗരവമുള്ളവയല്ലെന്നും അഭിഷേക് വ്യക്തമാക്കി. “ആരോഗ്യകരമായ വഴക്കുകൾ ഉണ്ടാവാറുണ്ട്. അല്ലാത്തപക്ഷം ശരിക്കും ബോറടിപ്പിക്കില്ലേ?” അഭിഷേക് ചോദിക്കുന്നു.

വഴക്കിനു ശേഷം മുൻകയ്യെടുത്ത് പിണക്കം മാറ്റുന്നത് താനാണെന്നും അഭിഷേക് പറയുന്നു. “സ്ത്രീകൾ പെട്ടെന്ന് പൊരുത്തപ്പെടില്ല. എന്നാൽ ഞങ്ങൾക്ക് ഒരു നിയമമുണ്ട്. വഴക്കടിച്ച് ഞങ്ങൾ ഉറങ്ങാൻ പോവില്ല. പുരുഷന്മാരോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, വഴക്കുകളിൽ പാതി സമയവും നമ്മൾ കാരണങ്ങൾ നികത്തുകയാവും, എന്നാൽ നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ വേഗം സോറി പറഞ്ഞ് തീർപ്പാക്കുന്നതാണ് നല്ലത്. കാരണം സ്ത്രീകൾ അവരെല്ലായ്‌പ്പോഴും ശരിയായിരിക്കും. എത്ര പെട്ടെന്ന് നിങ്ങളത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല, വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും, അവരുടെ ലോകത്ത് അത് നിരർത്ഥകമാണ്. ”

വിവാഹജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പരസ്പരവിശ്വാസമെന്ന് ഇരുവരും പറയുന്നു. “പരസ്പര വിശ്വാസം നിലനിർത്തുക. മനസ്സും ഹൃദയവും ആത്മാവും അതിൽ വിശ്വസിക്കുക. ശരീരം അതിനെ പിന്തുടർന്നുകൊള്ളും. നിങ്ങളോട് തന്നെ വിശ്വസ്തരായിരിക്കുക. നിങ്ങളാണ് നിങ്ങളുടെ ആത്മസുഹൃത്ത്. എല്ലാം അതിന്റെ യാഥാർത്ഥ്യത്തോടെ അനുഭവിക്കുക, എക്കാലത്തേക്കും അത് സന്തോഷമേകും,” ഐശ്വര്യ പറയുന്നു.

“വിവാഹം എന്നത് നിങ്ങൾ വിചാരിക്കുന്നതിലുമപ്പുറമാണ്. അതിനെ വെറുക്കുന്നവരെ വിശ്വസിക്കരുത്. ആളുകൾ വിവാഹത്തെ കുറിച്ച് തമാശകൾ പറയും. പക്ഷേ ഇത് രസകരമാണ്, അനുഭവിച്ചറിയൂ. പങ്കാളിയെ കുറിച്ച് 500 ശതമാനം മനസ്സിലാക്കൂ. എന്നാൽ നിങ്ങൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടില്ലെങ്കിൽ, സംശയത്തിന്റെ ഒരു അംശമെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യുകയുമരുത്. ” അഭിഷേക് കൂട്ടിച്ചേർക്കുന്നു.

ഗുരു, ധൂം 2, രാവൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുനിനായി ഈ ദമ്പതികൾ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya rai and abhishek bachchan shares rules for happy marriage