ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ ഐഐഎഫ്എ അവാർഡ് ദാന ചടങ്ങ് ഇന്നലെയാണ് അബുദാബിയിൽ നടന്നത്. ബോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ചടങ്ങിന് എത്തിയിരുന്നു. ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരദമ്പതികളായ ഐശ്വര്യ റായും അഭിഷേകും അവാർഡ് നിശയിൽ ഉണ്ടായിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്.
മകൾ ആരാധ്യക്ക് ഒപ്പമാണ് ഇരുവരും അവാർഡ് നിശയിൽ പങ്കെടുത്തത്. ഐശ്വര്യയുടെയും അഭിഷേകിന്റെയും റെഡ് കാർപെറ്റ് ചിത്രങ്ങളും. അഭിഷേകിന്റെ ഡാൻസിന് പിന്തുണ നൽകുന്ന ഐശ്വര്യയുടെ വിഡിയോയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സൽമാൻ ഖാൻ, ടൈഗർ ഷെറോഫ്, സാറ അലി ഖാൻ, അനന്യ പാണ്ഡെ, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Also Read: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി നയൻതാരയും വിഘ്‌നേഷും