ഐശ്വര്യയും അഭിഷേകും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഗുലാബ് ജാമുൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബച്ചൻ കുടുംബം വീണ്ടും ഒരുമിച്ച് വെളളിത്തിരയിലെത്തുമെന്നാണ് ബോളിവുഡിൽ നിന്നുളള സന്തോഷ വാർത്ത. ഫാന്റം പ്രൊഡക്ഷൻസിന്റെ ചിത്രത്തിലാണ് മൂവരും ഒരുമിച്ചഭിനയിക്കുന്നത്.

ഒരു റൊമാന്റിക്ക് കോമഡിയായിരിക്കും ഗുലാബ് ജാമുൻ. അഭിഷേകിനും ഐശ്വര്യയ്‌ക്കും കഥ ഇഷ്‌ടമായെന്നും ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവുമെന്നാണണ് ബോളിവുഡിൽ നിന്നുളള റിപ്പോർട്ടുകൾ. മറ്റൊരു പ്രധാന വേഷത്തിലേക്ക് ബിഗ്ബിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കയാണെന്നും അറിയുന്നു. 2005 ൽ പുറത്തിറങ്ങിയ ബണ്ടി ഓർ ബബ്ളി എന്ന ചിത്രത്തിലെ കജ്റാ രേ എന്ന ഗാനത്തിലാണ് ഇതിനു മുൻപ് മൂവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

abhishek, aishwarya

ധൂം 2, ഗുരു, കുച്ച് ന കഹോ തുടങ്ങിയ ചിത്രങ്ങളിൽ ഐശ്വര്യും അഭിഷേകും ഒന്നിച്ചഭിനയിച്ചിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2007 ഏപ്രിൽ 10 നായിരുന്നു ബോളിവുഡ് കാത്തിരുന്ന ഐശ്വര്യ- അഭിഷേക് വിവാഹം നടന്നത്. 2011ൽ ഇരുവർക്കും ആരാധ്യ എന്ന പെൺകുഞ്ഞ് പിറന്നിരുന്നു. ഏഴ് വർഷത്തിന് മുൻപാണ് അഭിഷേകും ഐശ്വര്യയും അവസാനമായി ഒന്നിച്ചത്. രാവണിലൂടെ. 2010 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമാണ് രാവൺ.

abhishek aishwarya

കുഞ്ഞുണ്ടായതിനുശേഷം അഭിനയത്തിൽ നിന്ന് മാറിനിന്ന ഐശ്വര്യ 2015 ൽ ജസ്ബ എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. അപ്പോഴും എന്നാണ് അഭിഷേക്- ഐശ്വര്യ ചിത്രമെന്ന് ആരാധകർ ഉറ്റു നോക്കുകയായിരുന്നു. ആ കാത്തിരിപ്പിനാണ് ഗുലാബ് ജാമുനിലൂടെ വിരാമമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ