കുടുംബത്തോടൊപ്പം മാലിയില്‍ അവധിക്കാലം ആഘോഷിച്ച് ഐശ്വര്യാ റായ് ബച്ചന്‍,  ഭര്‍ത്താവ് അഭിഷേക്, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പമാണ് അവര്‍ മാലി ദ്വീപില്‍ എത്തിയത്. മാല്‍ഡിവ്സിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന്‍ കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.  അവിടെ നിന്നുള്ള ചില ചിത്രങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

View this post on Instagram

 

Good work by my followers They snapped #aishwaryabachchan #aradhyabachchan and #abhishekbachan at #niyamamaldives

A post shared by Viral Bhayani (@viralbhayani) on

 

View this post on Instagram

 

Maldives

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

‘ഫന്നെ ഖാൻ’ ആണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.  അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മന്‍മര്‍സിയാ’ ആണ് അഭിഷേക് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം,  നീണ്ട ഇടവേളയ്ക്കു ഇരുവരും അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഈ വര്‍ഷം ഒന്നിക്കും.

മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തിനു  എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

“എ ബിയും (അഭിഷേക് ബച്ചനും) ഞാനും ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. ‘മന്‍മര്‍സിയാ’ എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു”, ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് ‘ഗുലാബ് ജാമുനി’ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

“ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ‘മന്‍മര്‍സിയാ’ ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ്‌ ‘ഗുലാബ് ജാമുനെ’ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായ ഒരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും”.

Read More: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുന്‍’

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook