/indian-express-malayalam/media/media_files/uploads/2023/01/Aishwarya-Abhishek.png)
ബോളിവുഡ് താര ദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ന്യൂ ഇയർ ആഘോഷത്തിനു ശേഷം ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. മുംബൈയിലെത്തിയ ദമ്പതികളുടെ കൂടെ മകൾ ആരാധ്യയുമുണ്ടായിരുന്നു. ചൊവ്വാഴ്ച മുംബൈയിലെ വിമാനതാവളത്തിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങളും ഫാൻസ് പേജുകളിലൂടെ വൈറലാകുന്നുണ്ട്.
ആരാധകനൊപ്പമുള്ള താരകുടുംബത്തിന്റെ ഫൊട്ടൊകളും പുറത്തുവന്ന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. നാട്ടിലേക്കുള്ള യാത്രയ്ക്കു മുൻപ് പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. മൂവരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്.
'ബ്യൂട്ടിഫുൾ ഫാമിലി' എന്നാണ് ചിത്രത്തിനു താഴെയുള്ള ആരാധകരുടെ കമന്റ്. പുതുവത്സരാശംസകളും അതിൽ ഉൾപ്പെടുന്നുണ്ട്.എല്ലാ വർഷവും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി താരങ്ങൾ വിദേശ രാജ്യത്തു പോകാറുണ്ട്.
2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. പിന്നീട് 2011 ലാണ് മകൾ ആരാധ്യ ജനിച്ചത്. 'ദസ്‌വി' ആണ് അഭിഷേക് അവസാനമായി അഭിനയിച്ച ചിത്രം. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആണ് ഐശ്വര്യയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം തിയേറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.