ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഫ്രാൻസിലേക്ക് പുറപ്പെട്ടു. മകൾ ആരാധ്യ ബച്ചനും താരദമ്പതികൾക്ക് ഒപ്പമുണ്ട്. തിങ്കളാഴ്ച രാത്രി മുംബൈ എയർപോർട്ടിൽ നിന്നുമാണ് ഇവർ ഫ്രാൻസിലേക്ക് പറന്നത്. കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവു മുഖങ്ങളിൽ ഒരാളാണ് ഐശ്വര്യ, മുൻപും ആരാധ്യയെയും ഐശ്വര്യ ഒപ്പം കൂട്ടിയിട്ടുണ്ട്.
സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അന്നുമുതൽ എല്ലാ വർഷവും മുടങ്ങാതെ കാൻ ഫിലിം ഫെസ്റ്റിവലിനായി എത്തി ചേർന്ന് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ട് ഫാഷൻലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു വരികയാണ് ഐശ്വര്യ.
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആദരണീയമായ രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെയ് 17ന് ആരംഭിക്കുന്ന മേള മെയ് 28 നാണ് അവസാനിക്കുക. ഐശ്വര്യയെ കൂടാതെ ദീപിക പദുകോണും ഹിന ഖാനും ഈ വർഷം കാൻ ചലച്ചിത്ര മേളയുടെ ഭാഗമാകാൻ എത്തിച്ചേർന്നിട്ടുണ്ട്. ഒമ്പതംഗ ജൂറിയിൽ ദീപികയും അംഗമാണ്.
Read more: ദീപിക പദുകോൺ കാനിലേക്ക്