scorecardresearch

മഞ്ഞയുടുപ്പിലെ പിറന്നാൾകുട്ടി; ആരാധ്യയുടെ ജന്മദിനമാഘോഷിച്ച് ബച്ചൻ കുടുംബം

കുഞ്ഞു ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ

കുഞ്ഞു ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ

author-image
WebDesk
New Update
മഞ്ഞയുടുപ്പിലെ പിറന്നാൾകുട്ടി; ആരാധ്യയുടെ ജന്മദിനമാഘോഷിച്ച് ബച്ചൻ കുടുംബം

ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യാറായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ അമിതാഭ് ബച്ചനും ജയബച്ചനും ശ്വേതയുമടക്കം ബച്ചൻ കുടുംബം ഒന്നാകെ തന്നെ എത്തിയിരുന്നു. ഐശ്വര്യയുടെ അമ്മ വൃന്ദ റായും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Advertisment

മഞ്ഞ കളറിലുള്ള മനോഹരമായൊരു ഉടുപ്പണിഞ്ഞാണ് ആരാധ്യ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തത്. കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായി നടത്തപ്പെട്ട പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ തന്നെയാണ് ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ചത്.

പിറന്നാൾ ദിനം മകൾക്ക് ആശംസ അർപ്പിച്ച് അഭിഷേക് കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പും വൈറലായിരുന്നു. "എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ. നീയാണ് ഞങ്ങളുടെ അഭിമാനവും സന്തോഷവും. എപ്പോഴും ചിരിക്കുന്ന, നിഷ്കളങ്കയായ, സ്നേഹവതിയായ ഇതേ പെൺകുട്ടിയായി തന്നെ നീയെന്നും തുടരണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഹൃദയം മുഴുവൻ നിറഞ്ഞ് ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്ന് മകൾക്ക് പിറന്നാൾ ആശംസകൾ കുറിച്ചതിനൊപ്പം തന്നെ ആരാധ്യയെ തനിക്ക് സമ്മാനിച്ച ഐശ്വര്യയ്ക്ക് നന്ദി പറയാനും അഭിഷേക് മറന്നില്ല.

“എന്റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്നേഹിക്കുന്നതിന്… കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന്! എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ കൂടി, ഹാപ്പി ബര്‍ത്ത്ഡേ ആരാധ്യാ”, എന്നാണ് അഭിഷേക് കുറിച്ചത്.

Advertisment

ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയും പേരക്കുട്ടിയ്ക്ക് തന്റെ ബ്ലോഗിലൂടെ പിറന്നാളാശംസകൾ നേർന്നിരുന്നു, “ഈ വീട്ടിലെ മകള്‍ ആരാധ്യയ്ക്ക് ആഗ്രഹങ്ങളെല്ലാം സഫലമാകാന്‍, നീണ്ട കാലം സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാന്‍ സ്നേഹവും അനുഗ്രഹങ്ങളും”, എന്നായിരുന്നു ബച്ചന്റെ കുറിപ്പ്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കാണാം:

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Aishwarya Rai Bachchan Amitabh Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: