വ്യവസായി അനിൽ അംബാനിയുടെ മൂത്തമകൻ അൻമോൾ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ബച്ചൻ ഫാമിലിയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് ടിന അംബാനി. കഴിഞ്ഞ ഫെബ്രുവരി അവസാനയാഴ്ചയായിരുന്നു അനിൽ അംബാനിയുടെയും ടിനയുടെയും മകൻ അൻമോൾ അംബാനിയുടെ വിവാഹം.
വിവാഹത്തിൽ പങ്കെടുക്കാൻ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചൻ, ശ്വേതയുടെ മകൾ നവ്യ നവേലി, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവർക്കൊപ്പമാണ് ഐശ്വര്യ എത്തിയത്.

ഐശ്വര്യയും അഭിഷേകും ആരാധ്യയും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. അഭിഷേക് ചുവന്ന ഷെർവാണിയും ബീജ് നിറത്തിലുള്ള തലപ്പാവും ധരിച്ചപ്പോൾ ഐശ്വര്യയും ആരാധ്യയും സമാനമായ ചുവപ്പു വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.
ദ ബിഗ് ബുൾ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. മണിരത്നം ചിത്രരം പൊന്നിയിൻ സെൽവൻ ആണ് അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ ചിത്രം. ബ്രഹ്മാസ്ത്രയാണ് റിലീസിനൊരുങ്ങുന്ന ബിഗ് ബി ചിത്രം.