ഐശ്വര്യ റായ്, ലോകത്തിന്റെ ഏത് കോണിലെത്തിയാലും എല്ലാവരുടേയും കണ്ണുകള്‍ എത്തുന്ന താരം. തന്റെ കസിന് ശ്ലോക ഷെട്ടിയുടെ വിവാഹ വേദിയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യക്കും ഒപ്പമെത്തിയ ചിത്രങ്ങളും, വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മൂവരും ചേര്‍ന്ന് ദോസ്താനയിലെ ‘ദേശി ഗേള്‍’ എന്ന ഗാനത്തിന് ചുവടുകളും വയ്ക്കുന്നുണ്ട്.
ഫോട്ടോകളില്‍ ചുവന്ന സ്യൂട്ട് ധരിച്ച ഐശ്വര്യയേയും വെളുത്ത ലെഹങ്കയിൽ ആരാധ്യയേയും കാണാന്‍ സാധിക്കും. ഐശ്വര്യയുടെ പരേതനായ പിതാവിന്റെ ഫോട്ടോയ്ക്ക് അടുത്താണ് ഇരുവരും നിൽക്കുന്നത്.
‘മങ്ക്സ് ഇൻ ഹാപ്പിനെസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പ്രചരിച്ചിരിക്കുന്നത്. ചടങ്ങില്‍ വച്ച് ആരാധ്യ ശ്ലോകയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിച്ചുവെന്നും ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നു. ‘ആരും കരയണ്ട, ഞാനുണ്ടല്ലോ,’ എന്നായിരുന്നു കുട്ടി ആരാധ്യയുടെ വാക്കുകള്‍.



മണി രത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഐശ്വര്യ നിലവില്‍. ചിത്രത്തില്‍ പ്രതിയോഗിയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഭാഗം അടുത്ത വര്‍ഷം പ്രേക്ഷകരിലേക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
Also Read