ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഏറെ നാളുകൾക്ക് ശേഷം തന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സായ് പല്ലവി. ‘ലവ്’ സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായെടുത്ത ചിത്രങ്ങളാണിവ. ആകാശനീല നിറത്തിലുള്ള സാരിയിലാണ് ചിത്രത്തിൽ സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. എന്റെ സുന്ദരിക്കുട്ടി എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് താഴെ കമന്റ് നൽകിയിരിക്കുന്നത്.
അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2016ൽ സായ് പല്ലവി തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയിരുന്നെങ്കിലും താരം മെഡിക്കൽ പ്രാക്റ്റീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് 31നാണ് ട്രിച്ചിയിലെ സ്വകാര്യ കോളേജിൽ സായി പരീക്ഷയ്ക്ക് എത്തിയത്. താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു.
Pallu's latest clickzs….#Pallu drlgg …#Saipallavi pic.twitter.com/kgk8QS80hL
— Santhosh Ranvier (@santhoshranveer) August 31, 2020
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.
ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.