Latest News

സിനിമയിൽ വരും മുൻപ് ഐശ്വര്യ മോഹൻലാലിനോട് പറഞ്ഞത്; വീഡിയോ

ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത മോഹൻലാലിനോട് ചോദ്യം ചോദിക്കുന്ന ഐശ്വര്യയെ ആണ് വീഡിയോയിൽ കാണാനാവുക

Aishwarya Lekshmi, Aishwarya Lekshmi Mohanlal video, Aishwarya Lekshmi photos, Aishwarya Lekshmi video, Aishwarya Lekshmi films

നാലുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ, സിനിമയിൽ എത്തുന്നതിനു മുൻപുള്ള ഐശ്വര്യയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത മോഹൻലാലിനോട് ചോദ്യം ചോദിക്കുന്ന ഐശ്വര്യയെ ആണ് വീഡിയോയിൽ കാണാനാവുക.

ഞാൻ ലാലേട്ടന്റെ വലിയൊരു ഫാനാണെന്നും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാറുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്. ഒപ്പം സോഷ്യൽ മീഡിയയിലെ സ്വന്തം പേജ് മാനേജ് ചെയ്യുന്നത് ലാലേട്ടനാണോ​ എന്നും ഐശ്വര്യ ചോദിക്കുന്നു.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.

ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം ‘ജഗമേ താണ്ഡവം’ റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 18 ന് ഓടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐശ്വര്യയ്ക്ക് ഒപ്പം മലയാളത്തിൽ നിന്നും ജോജു ജോർജും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.

,മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

Read more: സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇങ്ങനെയൊരു ഭാഗ്യം കിട്ടുമെന്ന്; ഐശ്വര്യ ലക്ഷ്മി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya lekshmi throwback video with mohanlal

Next Story
കൂളായി ഗ്ലാസ് കഴിക്കുന്ന ഫാമിലി; ഞങ്ങൾ ചില്ലറക്കാരല്ലെന്ന് ലെനLena, Lena mother, Lena mother Tina mohankumar, ലെന, ലെന അമ്മ, Lena mother cake baking, birthday cake designs, cake designs
The moderation of comments is automated and not cleared manually by malayalam.indianexpress.com