ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘അർച്ചന 31 നോട്ടൗട്ട്” വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഐശ്വര്യയുടെ മുൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നാട്ടിൻ പുറത്തുകാരിയായ അർച്ചനയായാണ് താരം ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ സാരിയുടുത്ത് തോളത്ത് ബാഗും തൂകി കുടയും പിടിച്ചുകൊണ്ടുള്ള അർച്ചനയുടെ ആദ്യ ക്യാരക്ടർ പോസ്റ്ററുകൾ ഉൾപ്പെടെ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ഐശ്വര്യ, അർച്ചനയായി മാറിയതിന്റെ മേക്കിങ് വീഡിയോ പങ്കുവച്ചിരിക്കുമായാണ് ഐശ്വര്യ. ലൊക്കേഷനിൽ എത്തി മേക്കപ്പും കോസ്റ്യൂമും ധരിച്ചു ഐശ്വര്യ അർച്ചനയെന്ന കഥാപാത്രമായി മാറുന്നതാണ് വീഡിയോയിൽ.
മേക്കപ്പ് ആർട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസും വീഡിയോയിൽ ഉണ്ട്. ചിത്രത്തിന്റെ കോസ്റ്യൂം ഡിസൈനർ സമീറ സനീഷ് പിന്നണിയിൽ പ്രവർത്തിച്ച മറ്റുരണ്ടുപേർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഐശ്വര്യയുടെ പോസ്റ്റ്.
Also Read: Archana 31 Not Out Review: അനായാസം ഐശ്വര്യ; ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ റിവ്യൂ
നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.