ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്മു ചൊവ്വാഴ്ച രാത്രിയാണ് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഗാർഹിക പീഢനം പ്രമേയമായി വരുന്ന ചിത്രം, അമ്മു എന്ന പെൺകുട്ടിയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം നിരൂപക പ്രശംസ നേടുകയാണ്.
അമ്മുവിന്റെ ഷൂട്ടിംഗിനിടെ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. കൂട്ടത്തിൽ ഷൂട്ടിംഗിന്റെ ആദ്യ ദിവസവും അവസാന ദിവസവും എന്ന ക്യാപ്ഷനോടെ ഐശ്വര്യ ഷെയർ ചെയ്ത ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആണ് തിയേറ്ററിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മി ചിത്രം. പൂങ്കുഴലി എന്ന തോണിക്കാരിയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയെത്തിയത്. സായ് പല്ലവി കേന്ദ്രകഥാപാത്രമായെത്തിയ ഗാർഗി എന്ന ചിത്രത്തിലും അടുത്തിടെ ഐശ്വര്യ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.