ജയസൂര്യ നായകനാവുന്ന പ്രശോഭ് വിജയൻ ചിത്രം ‘അന്വേഷണം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുന്നോടിയായി ചെന്നൈയിൽ നടത്തിയ പ്രത്യേക പ്രദർശനം കാണാൻ നിരവധി താരങ്ങളാണ് എത്തിയത്. ചിത്രം കണ്ട് ഏറെ വൈകാരികമായൊരു കുറിപ്പാണ് നടി ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്.

Read More: വിവാഹ മംഗളാശംസകൾ ചക്കരേ… ഭാമയ്ക്ക് ആശംസകൾ നേർന്ന് താരങ്ങൾ

“ഇന്നലെ അന്വേഷണത്തിന്റെ പ്രത്യേക പ്രദർശനം കണ്ടു. ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തവും ആവശ്യവുമായ ഒരു സിനിമ നിർമ്മിച്ചതിന് നന്ദി. ഭയവും വികാരങ്ങളും പ്രേക്ഷകരിലേക്കും പകരുന്നതു പോലെ ചിത്രം അണിയിച്ചൊരുക്കിയതിന് നന്ദി. പ്രശോഭ് വിജയൻ, നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന് ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ നന്ദി. ചില രംഗങ്ങളിൽ വല്ലാത്ത ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. അവ ഏതെല്ലാം എന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് ആഗ്രഹമുണ്ട്. ജയേട്ടാ, എന്റെ അച്ഛന്റെ സ്നേഹത്തെ കുറിച്ചാണ് നിങ്ങൾ എന്നെ ഓർമപ്പെടുത്തിയത്. ഞാൻ അവരെ കാണാൻ പോകുകയാണ്. യഥാർഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദൻ എന്ന കഥാപാത്രമാകാൻ നിങ്ങൾക്ക് സാധിച്ചത്. ശ്രുതി രാമചന്ദ്രൻ, കവിത എന്ന കഥാപാത്രമായി നിങ്ങൾ ജീവിക്കുകയായിരുന്നു. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഗംഭീരമായി ചെയ്തിട്ടുണ്ട്. ജനുവരി 31 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ഇതുവായിക്കുന്ന എന്റെ സുഹൃത്തുക്കളോട് സിനിമ തിയേറ്ററിൽ പോയി കാണാൻ ഞാൻ അഭ്യർഥിക്കുന്നു,” എന്ന് ഐശ്വര്യ കുറിച്ചു.

 

View this post on Instagram

 

Watched the special screening of #Anveshanam yesterday. Thankyou for making a film so relevant and needed for our times , and thankyou for making it in a way , so that everyone in the audience feels the emotions, the angst so well. @prasobhvijayan So happy for you and thankful that you chose to do this subject as your second film.. Some scenes (wish i could say , lets just say steps) were heart-wrenching, the visualisation too @dop_sujith . …@theprawncis Brilliant! Very very engaging ! Waiting for everything you have coming up next, and hoping that we could maybe work together on some:) @actor_jayasurya !!! Chetta, you reminded me so much of my father’s love that am rushing back to meet them. Maybe Aravind would have gotten help from the fact that you are an amazing parent in real life too. @shruti.ramachandran Beautiful you are and your portrayal of the mother was on point! You Lived Kavitha.. @leo_lishoy Babyyyy!!!when have you not been brilliant Latha was wowww!! So was every other actor , and technical crew of this film. Nothing short of brilliant. @lal_director @actor_vijaybabu @lenasmagazine @stephy_zaviour @appubhattathiri @jxbe Always loved your work and in this one too .. @e4entertainment You can be proud of #ANVESHANAM And my insta family who ever is reading this, do watch it From tomo ,31st jan in theatres near you. Wishing the whole cast and crew a Happy Friday !!

A post shared by Aishwarya Lekshmi (@aishu__) on

ഐശ്വര്യയുടെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ലിയോണയും ജയസൂര്യയുമെത്തി. ചിത്രത്തിൽ ലിയോണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പത്രപ്രവർത്തകനായി കൊച്ചി നഗരത്തിലെത്തുന്ന ജയസൂര്യയുടെ അരവിന്ദും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബവും ഇവിടെ കണ്ടുമുട്ടുന്ന പഴയ സുഹൃത്ത് ഡോക്ടർ ഗൗതവും ഉൾപ്പെടുന്ന ചില സംഭവങ്ങളാണ് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ അന്വേഷണം മുന്നോട്ട് വയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook