Latest News

സാരിയിൽ വേറിട്ട ലുക്കിൽ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ

സാരിയിൽ ഗ്ലാമർ ലുക്കിലാണ് ഐശ്വര്യയുളളത്

Aishwarya Lekshmi, actress, ie malayalam

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഷീ മാഗസിൻ കവർ പേജിനായി നടത്തിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ ഗ്ലാമർ ലുക്കിലാണ് ഐശ്വര്യയുളളത്. ഐശ്വര്യയുടെ ഫൊട്ടോയ്ക്ക് നിരവധി സിനിമാ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

Read More: സാരിക്കൊപ്പം ടീഷർട്ട്; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ

മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya lekshmi new photoshoot photos526870

Next Story
നിങ്ങൾ പറഞ്ഞത് ശരിയാണ്, ശരീരഭാരം കുറച്ചു; ചിത്രവുമായി അഹാനahaana krishna, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com