scorecardresearch

'ചേച്ചീ എന്നെ കെട്ടാവോ' എന്ന് ചോദിച്ച ആരാധകന് ഐശ്വര്യ നൽകിയ മറുപടി

ഇൻസ്റ്റഗ്രാം ലൈവിനിടെ ആയിരുന്നു ആരാധകന്റെ ചോദ്യം

ഇൻസ്റ്റഗ്രാം ലൈവിനിടെ ആയിരുന്നു ആരാധകന്റെ ചോദ്യം

author-image
Entertainment Desk
New Update
'ചേച്ചീ എന്നെ കെട്ടാവോ' എന്ന്  ചോദിച്ച ആരാധകന് ഐശ്വര്യ നൽകിയ മറുപടി

താരങ്ങളുടെ സോഷ്യൽ മീഡിയ ലൈവുകളിൽ രസകരമായ ചോദ്യങ്ങളുന്നയിക്കുന്ന ഏറെ ആരാധകരുണ്ട്, അത്തരം ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ പലപ്പോഴും താരങ്ങളും ശ്രമിക്കാറുണ്ട്. ലൈവിൽ കുഴക്കുന്ന ചോദ്യം ചോദിച്ച ആരാധകന് നടി ഐശ്വര്യ ലക്ഷ്മി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisment

"ചേച്ചീ... ലവ് യൂ.. എന്നെ കെട്ടാവോ?" എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. "വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ..." എന്നാണ് ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത്. ചോദ്യവും ഉത്തരവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറീസിലും താരം പങ്കുവെച്ചിട്ടുണ്ട്.

publive-image

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കാളിദാസ് ജയറാമിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. മെഹറുനീസ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

Read more: Argentina Fans Kaattoorkadavu Review: അർജന്റീന ഫാൻസിന്റെയല്ല, ഇത് ഫുട്ബോൾ ഫാൻസിന്റെ ചിത്രം

Advertisment

'ആട്', 'ആട് 2', 'ആൻമരിയ കലിപ്പിലാണ്' തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'. അശോകൻ ചരുവിലിന്റെ കഥയ്ക്ക് ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ലിജോ പോൾ ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷനാണ്.

Read more: അടി, ഇടി, ഡാൻസ്, ബഹളം: പുതിയ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന 'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. ലാല്‍, പ്രയാഗ മാര്‍ട്ടിൻ, മിയ, ഐമ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Aishwarya Lakshmi Live Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: