സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം സജീവമായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഈ നായിക. അതുകൊണ്ട് തന്നെ ആരാധകര്‍ സ്‌നേഹത്തോടെ ഐശ്വര്യയെ ഐഷു എന്ന് വിളിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2018ലെ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളുടെ പട്ടികയിൽ ഐശ്വര്യയുമുണ്ട്.

Read More: ‘ചേച്ചീ എന്നെ കെട്ടാവോ’ എന്ന് ചോദിച്ച ആരാധകന് ഐശ്വര്യ നൽകിയ മറുപടി

ഇപ്പോഴിതാ മുണ്ടുടുത്തുകൊണ്ട് നിൽക്കുന്ന തന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഐശ്വര്യ ചോദിക്കുന്നു ‘ഇതിൽ കൂടുതൽ എനിക്ക് ആകർഷണീതയ ഉള്ളവളാകാൻ കഴിയുമോ?’എന്ന്. മത്സരത്തിൽ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്. 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.

aishwarya lekshmi, instagram, iemalayalam

അടുത്തിടെ ഇൻസ്റ്റഗ്രാം ലൈവിൽ കുഴയ്ക്കുന്ന ചോദ്യം ചോദിച്ച ഒരു ആരാധകന് ഐശ്വര്യ നൽകിയ മറുപടിയും ഏറെ രസകരമായിരുന്നു.

“ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. “വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…” എന്നാണ് ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത്. ചോദ്യവും ഉത്തരവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറീസിലും താരം പങ്കുവെച്ചിരുന്നു.

Read More: പൃഥ്വിരാജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ബ്രദേഴ്‌സ് ഡേ; പൂജ ചിത്രങ്ങള്‍

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. ലാല്‍, പ്രയാഗ മാര്‍ട്ടിൻ, മിയ, ഐമ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook